പൂയംകുട്ടിയുടെ നിശ്ശബ്ദമായ ആനത്താരകളെ അറിഞ്ഞു പഴയ ആലുവ മൂന്നാര്‍ റോഡിലൂടെ പിണ്ടിമേട് കുത്ത് വെള്ളച്ചാട്ടവും കേരള സര്‍ക്കാര്‍ പ്രകൃതി സ്നേഹികളോട് തോറ്റ് പിന്മാറിയ പൂയംകുട്ടി പദ്ധതി പ്രദേശവും കണ്ടു മനസ്സ് നിറക്കാന്‍ Cochin Adventurous Foundation ( CAF ) ന്റെ കൂടെ നടക്കുമ്പോള്‍ , മനസ്സ് നിറഞ്ഞത് അവരിലെ ചില പ്രകൃതി സ്നേഹികളുടെ കൂട്ട് തന്നെയായിരുന്നു .
കോട്ടക്കലില്‍ നിന്ന് ദ്വിജിത് എന്നെ എടുത്തു ഈ യാത്രയും നടത്തി തിരികെ കോട്ടക്കലില്‍ കൊണ്ട് വന്നു ഇറക്കിയപ്പോള്‍ കൂലിയായി മേടിച്ചത് എന്റെ വളിച്ച കുറെ കത്തികള്‍ മാത്രമായിരുന്നു .
ചില യാത്രകള്‍ അങ്ങനെയാണ് . നമ്മള്‍ ഒരിക്കലും അവസാനിക്കണമെന്ന് ആഗ്രഹിക്കുകയില്ല , അവിടെ നന്മകളും സ്നേഹങ്ങളും മാത്രമേ കാണൂ . ആ പച്ചപ്പില്‍ പ്രകൃതിയുടെ തണുപ്പും കൂടെ കൂടി ചേരുമ്പോള്‍ മുള വെട്ടിയുണ്ടാക്കിയ ആ കോപ്പയില്‍ ചായ കുടിക്കുന്ന മാധുര്യമായിരുന്നു ഇപ്പോഴും മനസ്സില്‍ ..
പൂയംകുട്ടി പദ്ധതിയുടെ അവശിഷ്ടങ്ങള്‍ ആ നന്മയോട് തോറ്റ് പോയപോലെ അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു . തണുത്ത ആ പുഴയുടെ മടിത്തട്ടില്‍ എണീറ്റ് പോവാന്‍ തോന്നാതെ കിടക്കുമ്പോള്‍ മെഹ്ദി ഹുസൈന്റെ ഗസലിന്റെ ഈണം പോലെ ഓളങ്ങള്‍ പതിയെ എന്നെയും കൊണ്ട് ഏതോ ഒരു ലോകത്തേക്ക് പോയി ..ആ കുളിരില്‍ പെരിയാറിന്റെ മാറിടത്തില്‍ എല്ലാം മറന്നു ഞാന്‍ കിടന്നു ..

കാടിനുള്ളില്‍ , സ്വപ്നങ്ങള്‍ക്ക് പച്ച നിറം മാത്രം കണ്ട കുട്ടപ്പന്‍ ചേട്ടന്റെ കുടിലില്‍ നിന്നും കുടിച്ച കട്ടന്‍ ചായ പിന്നീട് ഒരുപാട് നാള്‍ നാവിന്‍ തുമ്പില്‍ മായാതെ കിടന്നിരുന്നു . സ്നേഹം കൊണ്ട് ഉണ്ടാക്കുന്നവയെല്ലാം അല്ലെങ്കിലും നമ്മെ ഒരിക്കലും പിരിഞ്ഞു പോവില്ലല്ലോ .
യാത്രാ ചിത്രങ്ങളിലൂടെ ...!
No comments:
Post a Comment